ശബരിമല സന്നിധാനത്ത് ദർശനം നടത്തിയ കനകദുർഗ്ഗയെ ഹിന്ദു സമൂഹത്തോട് മാപ്പു പറയാതെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ ഭാരത് ഭൂഷൺ. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ് ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍.
ശബരിമല കര്‍മ്മസമിതയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭരത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക