കണ്ണൂർ: പുരപ്പുറത്തുനിന്നും സൗരോര്‍ജംവഴി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കെഎസ്ഇബിയുടെ സൗര പദ്ധതിക്ക് എല്ലാ ജില്ലയിലും അപേക്ഷാപ്രവാഹം. 92048 ഉപഭോക്താക്കള്‍ ഇതിനകം സൗര പദ്ധതിയിൽ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
വാര്‍പ്പ് വീടിന്റെ മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നു പദ്ധതികള്‍ക്കാണ് കെഎസ്ഇബി രൂപം നല്‍കിയിട്ടുള്ളത്.
മൂന്ന് വ്യത്യസ്ഥ മോഡലുകളാണ് സൗരയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനാവുക.
മോഡൽ 1: ഉപഭോക്താവിന്റെ മേൽക്കൂരയിലോ, നൽകുന്ന സ്ഥലത്തോ കെ. എസ്.ഇ. ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് സൗജന്യമായ് നിർമ്മിച്ചു നൽകുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ഉപഭോക്താവിന് വൈദ്യുതിയായോ പണമായോ നൽകുന്നു.
മോഡൽ 2: ഉപഭോക്താവിന്റെ മേൽക്കൂരയിലോ, നൽകുന്ന സ്ഥലത്തോ കെ. എസ്.ഇ.ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് സൗജന്യമായ് നിർമ്മിച്ചു നൽകുന്നു. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും ഒരു നിശ്ചിത നിരക്കിൽ നിശ്ചിത കാലയളവിൽ ഉപഭോക്താവിന് നൽകുന്നു.
മോഡൽ 3: ഉപഭോക്താവിന്റെ മുതൽ മുടക്കിൽ, മേൽക്കൂരയിൽ കെ. എസ്.ഇ.ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് നിർമ്മിച്ചു നൽകുന്നു. ഉപഭോക്താവിന്റെ ആവശ്യത്തിനു ശേഷം മിച്ചം വരുന്ന വൈദ്യുതി നിശ്ചിത തുകയ്ക്ക് കെ. എസ്. ഇ. ബി വാങ്ങുന്നു.
രജിസ്റ്റർ ചെയ്യാൻ സന്ദശിക്കുക: http://125.17.229.167/Registration/
പ്രതികരിക്കാൻ ഇവിടെ എഴുതുക