വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് വിഎംആര്‍-ടൈംസ് നൗ സര്‍വ്വേ. കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 16 എണ്ണം യുഡിഎഫ് ജയിക്കുമെന്നും 3 സീറ്റില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും ഒരു സീറ്റ് എന്‍ഡിഎ നേടുമെന്നുമാണ് സര്‍വ്വേയില്‍ പറയുന്നത്.
നേരത്തെ പുറത്തു വന്ന എബിപി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്ളിക് ടിവി സര്‍വേകള്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്യുമെന്നും എന്‍ഡിഎ അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചിച്ചത്.
യുഡിഎഫ് 16ഉം, എല്‍ഡിഎഫ് 4ഉം സീറ്റുകള്‍ നേടുമെന്നായിരുന്നു ഈ സര്‍വേകളിലെ പ്രവചനം. അതേസമയം ശബരിമല വിഷയത്തിലെ നിലപാടുകൾ വോട്ടായി മാറുമോ എന്നാണ് എൻഡിഎ സഖ്യം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക