അങ്കാറ: തുര്‍ക്കിയില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് 10 പേര് മരിച്ചു. ഇസ്താംബൂളിലെ കര്‍താല്‍ ജില്ലയിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 13 പേരെ രക്ഷിക്കാനായി.
കെട്ടിടത്തിലെ 14 അപ്പാര്‍ട്ട്മെന്റുകളിലായി 43 പേര് താമസിച്ചിരുന്നത്. അപകടകാരണം വ്യക്തമല്ല. കെട്ടിടത്തിലെ മൂന്നു നിലകള്‍ നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക