പൃഥ്വിരാജിന്റെ കരിയറിൽ ഏറ്റവും വലിയൊരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. ചിത്രത്തിൽ പൃഥ്വിയുടെ ‘അമ്മ വേഷം കൈകാര്യം ചെയ്തത് ലെന ആയിരുന്നു. പാത്തുമ്മ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ലെനയ്ക്ക് ഏറെ പ്രേക്ഷക പ്രശംസയും പുരസ്കാരങ്ങളും ഈ ചിത്രം നേടി കൊടുത്തു. ചിത്രമിറങ്ങി ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞെങ്കിലും കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ പാട്ടി ലെന പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകനായ ആർ എസ് വിമൽ പാത്തുമ്മ എന്ന കഥാപാത്രത്തെ പാട്ടി തന്നോട് പറഞ്ഞതിന് ശേഷം മൊയ്തീൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണെന്ന് പറഞ്ഞപ്പോൾ താൻ ഞെട്ടി പോയെന്നും. ഒരേ പ്രായത്തിലുള്ള പൃഥ്വിരാജിന്റെ അമ്മയായി താൻ എങ്ങനെ അഭിനയിക്കുമെന്നും അഭിനയിച്ചാൽ തന്നെ തന്നെ കണ്ടാൽ രാജുവിന്റെ അമ്മയാണെന്ന് പ്രേക്ഷകർ വിശ്വസിക്കുമോ എന്ന് ഭയന്നിരുന്നുവെന്നുമാണ് ലെന അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ ഇന്റെർവ്യൂ ഭാഗം യൂട്യൂബിൽ വന്നതോടെ കമന്റ് സെക്ഷനിൽ ലെന പറഞ്ഞ ഒരേപ്രായക്കാരാണ് താനും പൃഥ്വിയും എന്നത്തിലെ വൈരുദ്ധ്യത്തെ എടുത്തുകാണിച്ചിരിക്കുകയാണ് ആരാധകർ. 49 വയസ്സുള്ള ലെന എങ്ങനെ 36 വയസുള്ള പൃഥ്വിരാജിന്റെ സമപ്രായക്കാരിയാകുമെന്നും തള്ളുമ്പോൾ ഒരു മയത്തിൽ തള്ളാണെ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക