കണ്ണൂര്‍: കണ്ണൂരിൽ ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ വാരത്ത് ചതുരക്കിണറിന് സമീപത്ത് ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
അർജുൻ (19), ആകാശ് (19), ഇരിട്ടി സ്വദേശി പ്രകാശൻ (51) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഓട്ടോ ടാക്സിയും എൻഫീൽഡ് ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ എ.കെ.ജി ആശുപത്രിയിൽ നിന്നും പരിയാരത്തേക്ക് കൊണ്ടുപോയി. അപകട കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക