മഥുര: കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാൽ എസ്ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ഛതയില് കഴിഞ്ഞ ചൊവ്വാഴ്ച എടിഎം കുത്തിതുറന്ന് ഒരു സംഘം 38 ലക്ഷം രൂപ കവര്‍ന്നിരുന്നു. കവർച്ച നടക്കുന്ന സമയം എടിഎമ്മിനു സമീപമുണ്ടായിരുന്ന എസ്ഐക്കും സംഘത്തിനും കള്ളന്മാരെ പിടികൂടാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക