രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് ഇന്നലെ നടന്ന സ്ഫോടനത്തില്‍ കൊല്ലപെട്ടത്. ഇക്കഴിഞ്ഞ 2 ആം തീയതി ലീവിന് നാട്ടിലെത്തിയ വസന്തകുമാർ 9 നാണ് തിരികെ പോയത്. 18 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വസന്തകുമാറിന് വിരമിക്കാൻ രണ്ടു വർഷം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു.
അപകടത്തെ തുടര്‍ന്ന് വസന്തകുമാറിന് ഗുരുതരമായി പരിക്കേറ്റ വിവരം സൈനിക ഉദ്യോഗസ്ഥര്‍ വീട്ടില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.വിവാഹിതനായ വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്. അച്ഛന് ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. മരണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ലക്കിടിയിലെ വീട്ടിലാകും മൃതദേഹം കൊണ്ടുവരിക എന്നാണ് ലഭിക്കുന്ന വിവരം.2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക