എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ തിങ്കള്‍, ശനി ദിവസങ്ങളിലാകും സര്‍വീസ് ഉണ്ടാവുക. കുവൈത്ത് വഴിയാണ് കണ്ണൂരിലേക്ക് പോവുക.
രാവിലെ 10.10 ന് പുറപ്പെട്ട് കുവൈത്ത് വഴി പോകുന്ന സര്‍വീസ് വൈകുന്നേരം 7:10ന് കണ്ണൂരിലെത്തും. രാവിലെ 7:10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് നേരിട്ട് ബഹ്റൈന്‍ സമയം 9:10ന് ബഹ്റൈനില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക