ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടനും സംവിധായകനുമായ സൗബിൻ തന്റെ സന്തോഷം മാധ്യമങ്ങളുമായി പങ്കുവച്ചു. അടിപൊളി, സന്തോഷം എന്നായിരുന്നു സൗബിന്റെ ആദ്യപ്രതികരണം. നടൻ ജയസൂര്യക്കൊപ്പം ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സൗബിൻ പങ്കിടുകയായിരുന്നു.
” അടിപൊളി, സന്തോഷം, അതിന്റെ അപ്പുറത്തേയ്ക്ക് എന്തു പറയാന്‍, വിചാരിച്ചില്ല. അത് എല്ലാവരും പറയുന്നതാണ്. അത് തന്നെയാണ് പറയാനുള്ളത്, ഇത്ര പെട്ടെന്ന് വിചാരിച്ചില്ല. വളരെ സന്തോഷം” – സൗബിൻ പറയുന്നു.
സുഡാനി ഫ്രെയിം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന് അവാർഡ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക