ഒടുവിൽ ഇന്ത്യൻ ജനതയുടെ പ്രാർത്ഥനയ്ക്ക് ഫലം കാണുന്നു. പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ഇന്നുച്ചയോടെ പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് വിട്ടു നൽകും. വാഗാ അതിർത്തിയിലെത്തിക്കുന്ന അഭിനന്ദനെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ കുടുംബമെത്തും. ഐക്യരാഷ്ട്ര സംഘടന പാകിസ്താന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യും.
യു എന്നിന്റെ കടുത്ത സമ്മർദ്ദം അഭിനന്ദനെ വിട്ടുനൽകുന്നതിൽ പാകിസ്ഥാനുമേൽ ഉണ്ടായിരുന്നു. സൗഹൃദപരമായ തീരുമാനമാണ് അഭിനന്ദനെ വിട്ടുനല്കുന്നതിനു പിന്നിലെന്ന് പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നുവെങ്കിലും രാജ്യാന്തര കരാറിന്റെ ഭാഗമായാണ് ഈ വിട്ടുനല്‍കല്‍.
പാക് കസ്റ്റഡിയിൽ വച്ച് ഒരു തെല്ല് പോലും ഭയമില്ലാതെ സൈന്യത്തോട് അഭിനന്ദൻ സംസാരിക്കുന്ന വീഡിയോ ഇതിനകം തന്നെ ഏറെ പ്രചരിച്ചിരുന്നു. അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ വീണ്ടും കാലുകുത്തുന്നതിനായി കാത്തിരിക്കുകയാണ് രാജ്യം മുഴുവൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക