പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വെെമാനികള് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പ്രശംസിച്ച് കായികതാരം സാനിയ മിര്‍സ. ‘അഭിനന്ദന് ഇന്ത്യയിലേക്ക് വീണ്ടും സ്വാഗതം. എല്ലാ അര്‍ത്ഥത്തിലും താങ്കള്‍ ഞങ്ങളുടെ ഹീറോയാണ്. നിങ്ങളേയും നിങ്ങളുടെ ധെെര്യത്തെയും വ്യക്തി പ്രഭാവത്തെയും രാജ്യം സല്യൂട്ട് ചെയ്യുന്നു’. സാനിയ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ പാകിസ്ഥാൻ സൈന്യത്തിന്റെ കൈയിൽ അകപ്പെട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദനെപ്പറ്റി ഒരു പ്രതികരണവും നടത്താതിരുന്ന സാനിയ മിര്‍സയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേസമയം ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റിനെതിരെയും സോഷ്യല്‍ മീഡിയിയില്‍ പ്രതിഷേധമുണ്ടായി.
ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റില്‍ സാനിയ മിര്‍സ മറുപടി പറയണമെന്നും, തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് സാനിയ മിര്‍സയെ മാറ്റണമെന്നും ആയിരിന്നു സാനിയക്ക് നേരെ ഉയർന്ന വിമർശനങ്ങൾ. അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് പിന്തുണയുമായി സാനിയ മിര്‍സ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക