ഷാർജയിലെ ലുലു ഹൈപ്പർ മാർക്കെറ്റിൽ കവർച്ചാശ്രമം. മുഖം മൂടി ധരിച്ചെത്തിയ ആഫ്രിക്കൻ വംശജരായ രണ്ടു പേർ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ചു പണം കൊള്ളയടിക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11.40-ന് അല്വഹ്ദയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കവർച്ചാ ശ്രമം നടന്നത്. രണ്ടു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
അക്രമികൾ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍, കൗണ്ടറിലെ ജീവനക്കാരന് ശക്തമായി ചെറുത്തുനിന്നു. അതോടെ അക്രമികളിലൊരാള്‍ ജീവനക്കാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അപ്പോഴേക്കും മറ്റൊരു ജീവനക്കാരനും സഹായമായെത്തി. ഇരുവരുടെയും ധീരമായ ചെറുത്തുനില്‍പ്പ് മോഷണശ്രമം വിഫലമാക്കി. ഇതിനിടയില്‍ അക്രമികളിലൊരാള്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി അക്രമികളിലൊരാളെ അവിടെനിന്നുതന്നെ പിടികൂടി. പുറത്തേക്ക് ഓടിരക്ഷപ്പെട്ടയാളെ അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസ് ഓപ്പറേഷന്‍സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക