വീട് എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപ്നമാണ്. പണ്ടുകാലത്ത് ഇരുനില വീടുകൾ എന്നത് ആഡംബരത്തിന്റെ പര്യായമായിരുന്നു. ഇന്ന് അവസ്ഥ മാറി ഇരുനില വീടുകൾ സർവ്വസാധാരണമായ കാഴ്ചയായി മാറി. എന്നാൽ ഇത്തരത്തിൽ ബഹുനില വീടുകൾ പണിയുമ്പോൾ വാസ്തുപരമായി നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ അവ ദോഷം ഫലമാകും നമുക്കുണ്ടാക്കുക. ഇത്തരത്തിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ബഹുനില വീടുകളിൽ കെട്ടിടത്തിന്റെ വടക്ക്, കിഴക്ക് വശങ്ങളിൽ വേണം പ്രധാനമായും വാതിലുകളും ജനലുകളും കൂടുതൽ വരേണ്ടത്. താഴത്തെ നിലയിലെ ജനവാതിലുകളുടെ എണ്ണത്തേക്കാൾ കുറഞ്ഞതായിരിക്കണം മുകൾ നിലയിലെ ജനവാതിലുകളുടെ എണ്ണം. ഇത് സമാസമം ആയിരിക്കാനും പാടില്ല. ഇതുപോലെ തന്നെ താഴത്തെ നിലയുടെ വിസ്തീർണത്തിന് സമമായിരിക്കരുത് മുകൾ നിലയിലെ വിസ്തീർണ്ണം. മുകള്‍ നിലയിലെ ഭിത്തികളുടെ ഉയരവും താഴത്തെ നിലയുടേതിനെക്കാള്‍ കുറവായിരിക്കണം.
ബാൽക്കണി പണിയുമ്പോൾ ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയിൽ പണിയരുത്. വടക്ക്, വടക്ക് കിഴക്ക്,കിഴക്ക് ദിശകളാണ് ബാൽക്കണി പണിയാൻ ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക