പോലീസ് നിരോധനത്തെ മറികടന്ന് പബ്ജി കളിച്ച 10 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഈ മാസം ഒൻപതിനാണ് ഗുജറാത്ത് പോലീസ് പബ്ജി ഗൈയിം നിരോധിച്ചത്. ഏപ്രിൽ 30 വരെയാണ് നിരോധനം. എന്നാൽ ഇത് മറികടന്ന് പബ്ജി കളിച്ച 10 പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.
കേന്ദ്രസര്‍ക്കാര്‍ ആക്റ്റിലെ 188 വകുപ്പ് പ്രകാരമാണ് പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇതുപ്രകാരം നിരോധനം മറികടന്നവരെ അറസ്റ്റു ചെയ്യാവുന്നതാണ്. കൗമാരക്കാരും യുവാക്കളും പബ്ജിക്ക് അടിമകളാകുന്നുവെന്ന് ആരോപിച്ചാണ് ഗെയിം നിരോധിച്ച് പോലീസ് ഉത്തരവിറക്കിയത്. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം അനുവദിക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ലംഘിച്ചതിന് ഇവര്‍ കോടതിയില്‍ വിചാരണ നേരിടണമെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക