മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞനും പദ്മഭൂഷൺ പുരസ്കാര ജേതാവുമായ നമ്പി നാരായണന്റെ ജീവിതകഥ പ്രമേയമാക്കുന്ന റോക്കറ്ററി ദി നമ്പി എഫക്ട് എന്ന ചിത്രത്തിൽ അതിഥി താരങ്ങളായി സൂര്യയും ഷാരുഖ് ഖാനും എത്തുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് ഇരുവരുടെയും ഭാഗങ്ങൾ ചിത്രീകരിച്ചു.
മാധവനാണ് ചിത്രത്തിൽ നമ്പിനാരായണനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും അദ്ദേഹം തന്നെയാണ്. നമ്പി നാരായണനയുള്ള മാധവന്റെ വേഷപ്പകർച്ച ഇതിനകം തന്നെ സിനിമാലോകത്ത് ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക