കർണാടക മാണ്ഡ്യ മണ്ഡലത്തിൽ സ്ഥാനാർഥികളായ സിനിമാ താരങ്ങൾ സുമലതയുടെയും നിഖിൽ ഗൗഡയുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്ന് ദൂരദർശന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ ദൂരദര്‍ശനില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് റിട്ടേണിങ് ഓഫീസര്‍ എന്‍. മഞ്ജുശ്രീ ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം സ്വകാര്യ ചാനലുകളിലും മറ്റും ഇവരുടെ സിനിമ പ്രദർശിപ്പിക്കുന്നതിൽ വിലക്ക് ബാധകമല്ല. ഏപ്രില്‍ 18നാണ് മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക