കൊച്ചി: നിര്‍മ്മാതാവ് ഷഫീര്‍ സേഠ് (44) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടുമണിക്ക് കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
അഭിനേതാവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് എന്നീ നിലകളിലും തിളങ്ങിയിട്ടുള്ള ആളാണ് ഷഫീര്‍ സേഠ്.
ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്, പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം എന്നീ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘ആത്മകഥ’,’ചാപ്റ്റര്‍സ്’, ‘ഒന്നും മിണ്ടാതെ’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക