ദിലീപ് ചിത്രങ്ങൾ കണ്ട അദ്ദേഹത്തിനെ വച്ച് സിനിമയെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രം ഷിബുവിന്റെ ടീസർ പുറത്തിറങ്ങി. നടൻ ദിലീപ് തന്നെയാണ് ടീസർ പ്രേകഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
90കളിലെ ദിലീപ് ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ ആരാധകനാകുകയും പ്ലസ്ടു കഴിഞ്ഞ് ദിലീപ് ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഷിബുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കാര്‍ത്തിക് രാമകൃഷ്ണന് എന്ന പുതുമുഖമാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക