32 എം പി പോപ്പ് അപ് സെൽഫി ക്യാമറയുമായി വിവോയുടെ വി 15 മോഡൽ പുറത്തിറങ്ങി. ഏപ്രിൽ ഒന്ന് മുതൽ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്. 23990 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.
വിവോയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഇപ്പോൾ പ്രീ ഓർഡർ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
6.53 ഇഞ്ച് ഡിസ്പ്ലേ, അൾട്രാ ഫുൾ വ്യൂ സൂപ്പർ അമലോഡ് പാനൽ, 1080X 2340 പിക്സൽ റെസൊല്യൂഷൻ, മീഡിയടെക് ഹെലിയോ പി 70 പ്രോസസ്സർ എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക