തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സംസ്ഥാന വ്യാപകമായി പാതയോരങ്ങളില്‍ സിപിഎം സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ വി.എസ്. അച്യുതാനന്ദന് ഇടമില്ല.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി തയാറാക്കിയ ‘എല്‍ഡിഎഫ് വരും; എല്ലാം ശരിയാകും’ പരസ്യത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി.എസ്. അച്യൂതാനന്ദനും ഒറ്റക്കെട്ടായി നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തയാറാക്കിയ പരസ്യത്തില്‍ വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കി പിണറായിയും കോടിയേരിയും മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക