കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ചു യുവാവ് മരിച്ചു. കോരുത്തോട്, കുളത്തുങ്കല്‍ ജോയി ഏബ്രഹാമിന്റെ മകന് ജിജോ ജോയ് (20) ആണ് മരിച്ചത്.
അപകടത്തില്‍ ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പനക്കച്ചിറ മഞ്ഞപള്ളില്‍ അഖിലിനു പരിക്കേറ്റു. അഖിലിനെ ഗുരുതര പരിക്കുകളോടെ കാത്തിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 7.30-ന് ദേശീയ പാതയില്‍ മുണ്ടക്കയം വൈഎംസിഎ. ജംഗ്ഷനിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ.
ബസ് അമിത വേഗത്തിലായിരുന്നില്ലെന്നും, അതിവേഗം പാഞ്ഞെത്തിയ ബൈക്ക് ബസിന്റെ മുന്നിൽ ഇടിച്ച് യാത്രക്കാർ റോഡിൽ തെറിച്ച് വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക