സിവിൽ സർവീസ് പരീക്ഷയിൽ 410 ആം റാങ്ക് നേടിയ ശ്രീധന്യ സുരേഷിന് ആശംസകളറിയിക്കാൻ ഗവർണർ പി സദാശിവം നേരിട്ടെത്തി. വയനാടെത്തിയ ഗവർണറെ നേരിട്ട് കാണാൻ അച്ഛനും അമ്മയും സഹോദരനോടൊപ്പവുമാണ് ശ്രീധന്യ എത്തിയത്. 15 മിനുട്ടോളം ഗവർണർ ശ്രീധന്യയുമായി സംസാരിച്ചു.
ജനസേവനം ലക്ഷ്യം വെച്ചുവേണം മുന്നോട്ട് പോകാനെന്ന് ഗവര്‍ണര്‍ ശ്രീധന്യയ്ക്ക് ഉപദേശം നല്കി. ശ്രീധന്യയുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ജില്ലാ കളക്ടറോട് ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറെ കണ്ടതില്‍ സന്തോഷമുണ്ടെന്നും സ്വപനത്തില്‍ പോലും വിചാരിക്കാത്തതാണ് സംഭവിച്ചതെന്നും ശ്രീധന്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഒരു ദിവസമെങ്കിലും ചോര്‍ച്ചയില്ലാത്ത വീട്ടില്‍ കഴിയണമെന്ന് ആഗ്രഹമുണ്ടെന്നും അത് സാധിക്കാന്‍ കഴിയട്ടെയെന്നും അമ്മ കമല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക