ഇസ്ലാമാബാദ്: ഇന്ത്യ വീണ്ടും പാകിസ്ഥാനെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി പാകിസ്ഥാന്. ഈ വരുന്ന 16നും 20നും ഇടയില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പാക് മണ്ണില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇക്കാര്യം രാജ്യത്തെ അറിയിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാകിസ്ഥാന്റെ ഈ വെളിപ്പെടുത്തലിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷം ബാലാകോട്ടിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക