ഇനി വീട്ടില്‍ തന്നെ ചെറിയ ഉള്ളി വളര്‍ത്തിയെടുക്കാം. കാര്യമായ കീടാക്രമണം ഇല്ലാത്ത വളപ്രയോഗം അധികം ആവശ്യമില്ലാതെ ഉള്ളി വളര്‍ത്താം.
വീട്ടില്‍ ഉള്ളി വാങ്ങിയാല്‍ അഴുകിയതോ കളയാനായി വച്ചിരിക്കുന്നതോ ആയ ഉള്ളിയെടുക്കുക. ഒരു ഗ്രോബാഗില്‍ മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി എന്നിവ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. അതിലേക്ക് ഉള്ളി ഇടുക. മുളച്ചു വരാന്‍ പാകത്തില്‍ കൃത്യമായ അളവിലായിരിക്കണം പാകേണ്ടത്. ഇതിനു പുറത്ത് ചെറുതായൊരു പോട്ടിങ് മിശ്രിതം നിറക്കുക. വലിയ ആഴത്തിലായി മണ്ണിട്ടു കൊടുക്കരുത്. അങ്ങനെ ചെയ്താല്‍ കാര്യമായി വിളവ് ലഭിക്കാതെ വരും.
തണലത്തുവച്ച് ഉണക്കിയ ചാണകപ്പൊടി വളമായി ഉപയോഗിക്കാം. പച്ചക്കറികളുടെ അവശിഷ്ടങ്ങളും കമ്പോസ്റ്റാക്കി മാറ്റിയെടുത്തശേഷം വളമായി ഉപയോഗിക്കാം. മാസത്തില്‍ രണ്ടു തവണ ചാണകപ്പൊടി ഇടാം. കടലപ്പിണ്ണാക്ക് പോലുള്ള വളങ്ങള്‍ പുളിപ്പിച്ച് ഒഴിച്ചു കൊടുക്കാം. മൂന്നുമാസം കൊണ്ട് വിളവെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക