വിവാഹത്തിനിടയില്‍ നടക്കുന്ന പല കാര്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവക്കുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. തമാശകള്‍ മാത്രമല്ല, വളരെ ഗൗരവമുള്ള കാര്യങ്ങളും വീഡിയോകളില്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ചൈനയിലെവിടേയോ ആണ് വിവാഹം നടക്കുന്നത്. ചെറുക്കനും പെണ്ണും വിവാഹ വസ്ത്രത്തില്‍ വേദിയില്‍ നില്ക്കുമ്പോള് മറ്റൊരു സ്ത്രീ വിവാഹ വേഷത്തില്‍ വേദിയിലേക്കെത്തുകയാണ്. തുടര്‍ന്ന് ചെറുക്കനെ പിടിച്ചു വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ചെറുക്കന്റെ മുന്‍ കാമുകിയാണത്രെ കക്ഷി. കാമുകി പിടിവലി മുറുക്കുന്നതോടെ വരനെ ഉപേക്ഷിച്ച് വധു വേദിയില്‍ നിന്ന് ഇറങ്ങിപോകുന്നതും കാണാം.
https://www.youtube.com/watch?time_continue=13&v=YeofeaxiN1c
പ്രതികരിക്കാൻ ഇവിടെ എഴുതുക