ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100-ാം വിക്കറ്റ് തികച്ച് രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ ആരാധകരേറെയുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വജ്രായുധമാണ് ലെഫ്റ് ആം ഓഫ് സ്പിന്നറായ രവീന്ദ്ര ജഡേജ. രാജസ്ഥാന് റോയല്‍സിനെതിരെ നടന്ന മത്സരത്തിലാണ് ഐപിഎല്ലില്‍ തന്റെ നൂറാം വിക്കറ്റ് ജഡേജ നേടിയത്. ഐ പി എല്ലില്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന 13ാമത്തെ താരമാണ് ജഡേജ. 161ആം മത്സരത്തിലാണ് ജഡേജ 100 വിക്കറ്റുകളെന്ന മാന്ത്രിക രേഖ കടന്നത്. 157 വിക്കറ്റുകള്‍ നേടിയ ലസിത് മലിംഗയാണ് ഐ പി എല്‍ വിക്കറ്റു വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. 149 വിക്കറ്റുകള്‍ നേടിയ ലെഗ് സ്പിന്നര്‍ അമിത് മിശ്രയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക