തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു പരുക്ക്.
തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിടയിലായിരുന്നു അപകടം നടന്നത്. ത്രാസ് പൊട്ടിവീണു തലയ്ക്കു മുറിവ് സംഭവിച്ചു.
തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തരൂരിന്റെ തലയിൽ ഇരുവശത്തുമായി 6 സ്റ്റിച്ചുണ്ട്. തുടർന്ന് ഇവിടുന്ന് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ന്യൂറോ വിഭാഗത്തിൽ തുടർ പരിശോധനകള്‍ നടത്തും. ഇന്നു രാവിലെയാണ് തുലാഭാര വഴിപാടിനായി തരൂർ ക്ഷേത്രത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക