മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തീയേറ്ററുകളിൽ വിജയം കൊയ്ത് മുന്നേറുകയാണ്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്നത് മിക്ക താരങ്ങളും ഡ്യൂപ്പ് ഇല്ലാതെ പെർഫോം ചെയ്ത സാഹസികമായ സംഘട്ടന രംഗങ്ങളാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന രംഗം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു, ഇപ്പോഴിതാ ചിത്രത്തിലെ ഒരു നായികയായ അന്നാ രാജൻ വേട്ടനായ്ക്കളോടൊപ്പം നടത്തിയ സാഹസികമായ ഷോട്ടിന്റെ അനുഭവങ്ങൾ പങ്കിടുകയാണ്. മധുരരാജായിൽ ലിസി എന്ന നഴ്സിന്റെ കഥാപാത്രമാണ് അന്ന അവതരിപ്പിക്കുന്നത്.
” The Most Unforgettable And Fierceful Moments I Ever Had… Proud To Be Part Of Such A Brilliant Film & Action Sequence… Thanks A Lot #Mammukka,#Vysakh Sir, #PeterHein Sir, Saajan Saji Cyriac (Dog Trainer) 😍😍😍 #TrippleStrong 💪💪💪
Special thanks to #shajieNaduvil #Art for the video” അന്ന ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക