പ്രേക്ഷകർ ആഘോഷത്തോടെ സ്വീകരിച്ച മമ്മൂട്ടി ചിത്രം മധുരരാജായിലെ കണ്ടില്ലേ കണ്ടില്ലേ എന്ന് തുടങ്ങുന്ന ആഘോഷ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടിയുടെ സഹോദര വേഷമവതരിപ്പിക്കുന്ന ജയ്യുടെ ചിന്നരാജ എന്ന കഥാപാത്രത്തിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട ഗാനമാണിത്.
ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുരുകൻ കാട്ടാക്കടയാണ്. സംഗീതം ഗോപി സുന്ദർ. അൻവർ സാദത്തും ദിവ്യ എസ് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക