തുടർച്ചയായ വിവാദങ്ങളെത്തുടർന്നു കമ്പനിക്കുണ്ടായ തിരിച്ചടികളെ തുടർന്ന് ഫേസ്ബുക്ക് മേധാവി സ്ഥാനത്ത് നിന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നീക്കാൻ ഓഹരിയുടമകളുടെ തീരുമാനം. ഓഹരിയുടമകളുടെ വാർഷികയോഗത്തിലാണ് സുക്കർബർഗിനെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി പുതിയൊരാളെ നിയമിക്കാനുള്ള തീരുമാനം അവതരിപ്പിക്കുക.
വാർഷികയോഗത്തിനു ചർച്ച ചെയ്യാനുള്ള 8 നിർദേശങ്ങളിലൊന്നാണ് സുക്കർബർഗിനെ നീക്കം ചെയ്യുക എന്നത്. മെയ് 30നാണ് യോഗം. ഫേസ്ബുക്ക് മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുക്കര്‍ബര്‍ഗിനുമേല്‍ ഫെയ്സ്ബുക് ഓഹരിയുടമകള്‍ നേരത്തെയും സമ്മര്‍ദ്ദം ചെലുത്തിരുന്നു. എന്നാൽ അദ്ദേഹം അത്തരമൊരു സാധ്യത തള്ളിക്കളയുകയായിരുന്നു. യോഗത്തിൽ നിർദേശത്തിനു പിന്തുണ ലഭിച്ചാൽ സുക്കർബർഗ് ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക