ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ തോമസ് ഐസക്. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനു വിജയിക്കാന്‍ കള്ളവോട്ടു ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തെ സംബന്ധിച്ചുള്ള ഏത് അന്വേഷണങ്ങള്‍ക്കും സിപിഎം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക