തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തില്‍ നിന്ന് അകലുന്നു. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലര്‍ട്ട് പിന്‍വലിച്ചത്.
അതേസമയം, ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗത്തില്‍ വീശാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക