ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസ്സിംഗ് നടപടികൾ ശനിയാഴ്ച്ച പൂർത്തിയാക്കും. പരീക്ഷ ബോർഡ് ചേരുകയും ഫലപ്രഖ്യാപനത്തിനുള്ള തീയതി തീരുമാനിക്കുകയും ചെയ്യും. വിദ്യാർഥികൾക്കു ലഭിച്ച മാർക്കുകൾ ഒന്നുകൂടി പരിശോധിച്ചു തെറ്റുകൾ ഇല്ലെന്നു ഉറപ്പു വരുത്തുകയാണ് പ്രോസസ്സിംഗ് ഘട്ടത്തിൽ നടത്തുന്നത്.
പ്രോസസ്സിംഗ് വെള്ളിയാഴ്ച്ചയോടെ പൂർത്തിയായതിനാൽ പരീക്ഷ ബോർഡ് ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടനെ ഉണ്ടായേക്കും. ഏഴാം തീയതിയോ എട്ടിനോ ഫലപ്രഖ്യാപനം നടത്താനുള്ള നടപടികളാണ് പരീക്ഷ ഭവൻ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക