ഭുവനേശ്വര്‍: ഒഡീഷയില്‍ ചുഴലിക്കാറ്റിനേയും കനത്ത മഴയേയും അതിജീവിച്ച് പിറന്ന കുഞ്ഞിന് ഫോനി എന്നു പേരിട്ടു. മഞ്ചേശ്വറിലെ റെയില്‍വേ ആശുപത്രിയിലാണ് ഫോനി എന്ന പെണ്‍കുഞ്ഞ് പിറന്നത്. റെയില്‍വെ ജീവനക്കാരിയായ യുവതിയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. മഞ്ചേശ്വറിലെ തന്നെ കോച്ച് റിപ്പയര്‍ വര്‍ക്ക്ഷോപ്പില്‍ സഹായിയായി ജോലി നോക്കുകയാണ് ഇവര്‍.ഒഡിഷ തീരങ്ങളില്‍ കനത്തനാശം വിതച്ച് ആഞ്ഞടിക്കുകയാണ് ഫോനി ചുഴലിക്കാറ്റ്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക