ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കോണ്ഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ഏതു പാർട്ടിയുടെ നേതാക്കൻമാരായാലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കാൻ പാടില്ലാത്തതാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെജ്രിവാളിനെ യുവാവ് ആക്രമിച്ചത്. അപ്രതീക്ഷിത നീക്കമായതിനാൽ കൂടെയുള്ളവർക്ക് പിടിച്ചുമാറ്റാനുമായില്ല. പിന്നീട് ഇയാളെ പിടിച്ചു പോലീസിനു കൈമാറി.പ്രചാരണ ജീപ്പിൽ ചാടിക്കയറിയ സ്പെയർ പാർട്സ് കച്ചവടക്കാരനായ സുരേഷ് (33) എന്ന യുവാവ് പ്രകോപനമൊന്നുമില്ലാതെ മുഖത്തടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക