ടെലകോം മേഖലയിൽ തരംഗം സൃഷ്ടിച്ച ജിയോയ്ക്ക് പിന്നാലെ കളിപ്പാട്ട വിപണി പിടിക്കാൻ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇൻഡസ്ട്രീസ്. ഇതിനായി റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ബ്രിട്ടീഷ് ടോയ് റീടെയിലര്‍ ഹാംലീസുമായി 620 കോടി രൂപ കരാർ ഒപ്പുവെച്ചിരിന്നു. ഹാംലീസിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കുന്നതിനുളള കരാറിലും ഒപ്പുവെച്ചു റിലയന്‍സ് .
കമ്പനി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഹാംലി വില്ക്കാന് തീരുമാനിക്കുകയായിരിന്നു . ഇന്ത്യയിലെ 29 നഗരങ്ങളിലായി റിലയന്‍സിന് കീഴില്‍ ഹാംലിയ്ക്ക് 88 സ്റ്റോറുകള്‍ ഉണ്ട്. അതിനാൽ നിലവിൽ ലഭ്യമാകുന്ന 10 ശതമാനത്തിൽ നിന്ന് മാറി ഉത്പന്നങ്ങൾ വർധിപ്പിച്ച് വിപണി പിടിക്കാനും റിലയന്‍സ് ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക