പാലക്കാട്: പ്രസവിച്ചയുടൻ പിഞ്ചു കുഞ്ഞിനെ 12 അടി താഴ്ചയിലുള്ള തോട്ടില്‍ ഉപേക്ഷിച്ച കേസില്‍ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി അമ്മയ്ക്ക് ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. അഗളി ഭൂതിവഴി കൊട്ടമേടിലെ മരതകത്തിനാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
പ്രസവിച്ചയുടന്‍ ഇവര്‍ ഭൂതിവഴി ഊരിനടുത്തുള്ള കാട്ടില്‍ വെള്ളം വറ്റിയ തോട്ടില്‍ കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് കേസ്. ഉപേക്ഷിച്ച കുഞ്ഞടക്കം നാലുമക്കളാണ് ഇവര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക