കോട്ടയം: കെവിന് വധക്കേസ് വിചാരണയ്ക്കിടെ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി. 27-ാം സാക്ഷി അലന്, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരും പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. അതേസമയം, സുപ്രധാന മൊഴികള്‍ നേരത്തേതന്നെ രേഖപ്പെടുത്തിയിരുന്നതിനാല്‍ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക