ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തുറക്കാന്‍ ക്ഷണം കിട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ മുഖ്യമന്ത്രിയാണ് പിണറായി വിജയന്.
ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാമിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി എത്തുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്.
സംസ്ഥാനത്തിനു വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പാലനത്തിലെയും ലോകോത്തര സമ്പ്രദായങ്ങൾ പകര്‍ത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനുള്ള യാത്രയില്‍ ഈ ഓഹരിവ്യാപാരം കിഫ്ബിക്കു കരുത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക