മട്ടന്നൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് കൂടുതല്‍ കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങുന്നു.
ആദ്യഘട്ടത്തില്‍ അയല്‍ജില്ലകളായ കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ് തുടങ്ങുന്നത്.
കണ്ണൂരിനുപുറമെ കോഴിക്കോട്, മലപ്പുറം ഡിപ്പോകളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. മലപ്പുറത്തേക്ക് ദിവസവും രണ്ട് സര്‍വീസുകളാണ് നടത്തുന്നത്. കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് പുതുതായി രണ്ട് സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക