ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെുപ്പ് ഇന്ന് നടക്കും. ഏഴു സംസ്ഥാനത്തും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
ഏഴു ഘട്ടത്തിലായി ഒരു മാസത്തിലേറെ നീണ്ട വോട്ടെടുപ്പ് പ്രക്രിയക്ക് ഇതോടെ സമാപനമാകും. 542 ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പാണ് ഞായറാഴ്ച പൂര്‍ത്തിയാകുക. ഏപ്രില്‍ 11, 18, 23, 29, മെയ് 6, 12 തീയതികളായി ആറു ഘട്ടമാണ് ഇതിനകം പൂര്‍ത്തിയായത്.
കേരളം, അരുണാചല്‍, ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളില്‍ ചില ബൂത്തുകളില്‍ റീപോളിങ്ങും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക