വടകര മണ്ഡലത്തില്‍ സിപിഎം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് വെട്ടേറ്റു. പുതിയ സ്റ്റാൻഡിന് സമീപം നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബൈക്കിലെത്തിയ മൂന്നുപേര്‍ ആക്രമിച്ചതായി നസീര്‍ പൊലീസിന് മൊഴി നൽകി. സിപിഎം പ്രവര്‍ത്തകനായിരുന്ന പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടയെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് നസീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക