കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളിൽ ഇന്ന് റീപോളിങ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
കാസര്‍കോട് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ കൂളിയാട് ജിഎച്ച്എസ് ന്യൂബില്‍ഡിങ് (ബൂത്ത് നമ്പര്‍ 48), കല്യാശേരിയിലെ പിലാത്തറ യുപി (ബൂത്ത് നമ്പര്‍ 19), പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ലോക്ക് (ബൂത്ത് നമ്പര്‍ 69), ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക് (ബൂത്ത് നമ്പര്‍ 70), കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ധര്‍മടം നിയോജകമണ്ഡലത്തിലെ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോര്‍ത്ത് (ബൂത്ത് നമ്പര്‍ 52), കുന്നിരിക്ക യുപിഎസ് വേങ്ങാട് സൗത്ത് (ബൂത്ത് നമ്പര്‍ 53) തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപിഎസ് (ബൂത്ത് നമ്പര്‍ 166) എന്നിവിടങ്ങളിലാണ് റീപോളിങ്.
വോട്ടര്‍മാരുടെ ഇടതുകൈയിലെ നടുവിരലിലാകും മഷി പുരട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക