ഇന്റർനെറ്റിൽ ഇത് ചലഞ്ചുകളുടെ കാലമാണ്. തമാശരൂപേണയുള്ള പല ചലഞ്ചുകളിലും തുടങ്ങി കി കി ചലഞ്ച് പോലെ അപകടകരമായ പല ചലഞ്ചുകളും നാം കണ്ടു കഴിഞ്ഞു. പാശ്ചാത്യ നാടുകളാണ് ഇത്തരം മണ്ടൻ ചലഞ്ചുകളുടെ ഉറവിടമെങ്കിലും അത് നമ്മുടെ കൊച്ചു കേരളത്തിലേക്കെത്താൻ അധികം സമയം ആവശ്യമില്ല.
ഇപ്പോഴിതാ പശുവിനെ ചുംബിക്കുക എന്ന പുതിയ ചലഞ്ചുമായാണ് സ്വിസ് ആപ്പായ കാസില്‍ എത്തിയിരിക്കുന്നത്. സ്വിസ് പൗരന്മാര്ക്കും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമായാണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുകയാണ് ചെയ്യേണ്ടത്.
എന്നാൽ ഇത് തികച്ചും അപകടകരമായ ശല്യമാണെന്നും ഇതിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും ഓസ്ട്രിയൻ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിനാണ് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചലഞ്ചെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കുന്നത് അപകടകരമായ സംഗതിയാണെന്നും ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക