തിരുവനന്തപുരം: ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടർന്ന് രണ്ടു പരീക്ഷകൾ വീണ്ടും നടത്താൻ പി എസ് സി തീരുമാനിച്ചു. ഒന്നര വവർഷം മുൻപ് നടന്ന എക്സൈസ് വകുപ്പിലെ വുമൺ സിവിൽ എക്സൈസ് ഓഫീസർ, വൊക്കേഷണൽ ഹയർ സെക്കന്ററി വകുപ്പിൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് പരീക്ഷ നടത്താൻ പി എസ് എസി തീരുമാനിച്ചത്. പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ഉത്തര കടലാസുകൾ ചിതലരിച്ചത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക