കൊച്ചി: കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഏഴു പ്രതികള്‍ക്ക് സെഷന്‍സ് കോടതിയില്‍ നിന്നു കിട്ടിയ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ ജയേഷ്, എം. ജെ. ജിതിന്, രാജേഷ് , അന്‍വറുദ്ദീന്‍ , ഗിരിലാല്‍ അപ്പുക്കുട്ടന്, ആര്. വിഷ്ണുരാജ് , ഡി. കുമാര്‍ എന്നിവര്‍ക്കു നല്കിയ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ബസ് സര്‍വീസുകള്‍ക്കെതിരെ ആരും പരാതിപ്പെടാതിരിക്കാന്‍ യാത്രക്കാരില്‍ ഭീതി പരത്താനാണു ശ്രമിച്ചതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും സമൂഹത്തിലുണ്ടാക്കിയ ആഘാതവും പരിഗണിക്കാതെ ജാമ്യം അനുവദിച്ചെന്നും സര്‍ക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക