തേനൂറുന്ന മാമ്പഴം കഴിക്കാൻ ഏറെ പ്രിയമുള്ളവരാണ് നമ്മൾ മലയാളികൾ. പ്രേത്യേകിച്ച് ഈ മാമ്പഴക്കാലത്ത് സ്വാദൂറുന്ന മാമ്പഴങ്ങൾ നാടുകളിൽ സുലഭമാണ്. നാട്ടുമാങ്ങ, ഒളോർ മാങ്ങ , കറമൂസമാങ്ങ , അൽഫോൻസോ… തുടങ്ങിയ മാമ്പഴങ്ങൾ ഒരുപാടുണ്ട്. മാമ്പഴങ്ങൾക്ക് സ്വാദ് മാത്രമല്ല ഒപ്പം ഒരുപാട് ഗുണങ്ങളും അതിൽ അടങ്ങിയിട്ടുണ്ട്.
മാമ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് വിറ്റാമിന്‍ സി. അതുകൊണ്ടുതന്നെ പേശികളുടെയും അസ്ഥികളുടെയും ബലം വര്‍ദ്ധിക്കുന്നതിന് ഇത് സഹായിക്കും. ആവശ്യത്തിന് വിറ്റാമിന്‍ സി ശരീരത്തില്‍ എത്തുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയെ ചെറുക്കുന്നതിനും ഗുണകരമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിറ്റാമിന്‍ സി സഹായിക്കുന്നതാണ്.
കൂടാതെ മാമ്പഴം സ്ഥിരമായി കഴിക്കുന്നത് ദഹനപ്രക്രിയയെ എളുപ്പമാക്കുന്നതിന് സഹായിക്കും. ദഹനക്കേട് മൂലം വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് മാമ്പഴം. കൂടാതെ ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടാതിരിക്കാനും മാമ്പഴത്തിന് കഴിയും.
പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ ഗുണങ്ങൾ ഇനിയും തീർന്നില്ല, മാമ്പഴത്തിലെ ഉയർന്ന തോതിലുള്ള നാരുകളും പെക്ടിനും വിറ്റാമിൻ സിയും കൊളസ്ട്രോൾ ലെവൽ താഴ്ത്തി നിർത്തും. ചർമത്തെ സംബന്ധിച്ചിടത്തോളം മാങ്ങ കൊണ്ട് അകത്തും പുറത്തും കാര്യമുണ്ട്. മുഖക്കുരു അകറ്റാനും മുഖത്തെ പാടുകൾ ഇല്ലാതാക്കാനും മാമ്പഴത്തിന്റെ ഉപയോഗംമൂലം സാധിക്കുകയും ചെയ്യും. മാങ്ങ വെറുതെ മുഖത്തു തേയ്ക്കുന്നത് തിളക്കം വർധിപ്പിക്കും.
മുറിച്ച മാമ്പഴക്കഷണങ്ങൾ ഒരു കപ്പ് വീതം കഴിച്ചാൽ നിത്യവും ലഭിക്കേണ്ട വിറ്റാമിൻ എയുടെ 25 ശതമാനം കിട്ടും. വിറ്റാമിൻ എ കാഴ്ച ശക്തി വർധിപ്പിക്കാനും നിശാന്തത അകറ്റാനും സഹായകമാണ്. മാങ്ങയിലെ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡിന്റെ അംശം എന്നിവ ശരീരത്തിലെ ആൽക്കലിയുടെ തോത് നിലനിർത്തും. ചെറിയ അളവിൽ മാങ്ങ കഴിക്കുന്നത് പ്രമേഹ രോഗികൾക്കും പ്രശ്നമുണ്ടാക്കില്ല. തന്നെയുമല്ല, മാവിന്റെ ഇല രക്തത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കാനും ഉപകരിക്കും. മാവില കഷായംവച്ച് സേവിക്കുന്ന രീതി മുൻപ് ഉണ്ടായിരുന്നു.
വിറ്റാമിൻ ഇയുടെ കലവറയായതിനാൽ ലൈംഗികതയ്ക്കും ഉണർവേകും. ദഹനപ്രക്രിയ എളുപ്പമാക്കാനും ശോധനയുണ്ടാകാനും മാങ്ങ കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സി, എ എന്നിവ കൂടാതെ മാങ്ങയിൽ അടങ്ങിയിരിക്കുന്ന 25ഓളം വ്യത്യസ്ത കരോട്ടിനോയ്ഡുകൾ പ്രതിരോധ ശേഷി വർധിപ്പിക്കും. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും കാൽസ്യം കാർബൈഡ് ഇട്ടു പഴുപ്പിച്ച മാങ്ങ ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. കടയിൽനിന്നു വാങ്ങുന്ന മാങ്ങ വൃത്തിയായി കഴുകിയ ശേഷമോ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ചതിനു ശേഷമോ മാത്രം ഉപയോഗിക്കുക.
അപ്പൊ ആരും ഇത്രയും ഗുണങ്ങൾ ഉള്ള മാമ്പഴങ്ങൾ വെറുതെ കളെയേണ്ട…
പ്രതികരിക്കാൻ ഇവിടെ എഴുതുക