ബിരുദ പരീക്ഷകൾ പൂർത്തിയായി രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിച്ച് കേരള സർവ്വകലാശാല. ബി എ, ബി എസ്സി, ബി കോം ബിരുദങ്ങളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയതിൽ 48% വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചത്.
27820 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 13277 പേര് മാത്രമാണ് ഉപരിപഠനത്തിനർഹരായത്. ജൂൺ ജൂലൈ മാസങ്ങളിലാണ് സാധാരണ ബിരുദ ഫലങ്ങൾ പ്രഖ്യാപിക്കാറുള്ളത്. പി ജി ക്ലാസുകൾ ജൂൺ 17 നു ആരംഭിക്കുമെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക