കൊച്ചി : തിരക്കേറിയ എറണാകുളം ബ്രോഡ് വേ മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ മൊത്ത വിതരണകേന്ദ്രമായ ബന്ദ്ര ടെക്സ്ടൈൽസ് വസ്ത്രക്കടയിലാണ് തീപിടുത്തമുണ്ടായത്. നിമിഷനേരം കൊണ്ട് ഇവിടെ നിന്നും തീ മറ്റു കടകളിലേക്കും വ്യാപിക്കുകയായിരുന്നു.
അഗ്നിബാധയെത്തുടർന്ന് ചുറ്റുവട്ടത്തുള്ള എല്ലാ കടകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആളപായമുണ്ടായതായി അറിവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക